ബെംഗളൂര്‍ മോഡല്‍ കേരളത്തിലും: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണം

Sruthi July 10, 2019

ബെംഗളൂരുവില്‍ നടപ്പിലാക്കിയ പിന്‍സീറ്റ് ഹെല്‍മറ്റ് നിയമം കേരളത്തിലും. ഇനി മുതല്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് വയ്‌ക്കേണ്ടിവരും. ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഗതാഗത നിയമം കര്‍ശനമാക്കാനാണ് നീക്കം. കോടതിവിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് വിഷയത്തില്‍ ആദ്യപടിയായി ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു.

Read more about:
EDITORS PICK