കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടികൂടി

arya antony July 11, 2019

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും ഫോണുകൾ പിടികൂടി. ഇതോടെ കണ്ണൂർ സെന്‍ട്രൽ ജയിലിൽ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി.
ഒന്നാം ബ്ലോക്കിൽ നടത്തിയ റെയ്ഡിലാണ് ഫോൺ പിടികൂടിയത്.

കണ്ണൂരിൽ മുമ്പ് ഒരാഴ്ച നീണ്ട റെയ്ഡിൽ 44 ഫോണുകളാണ് പിടിച്ചെടുത്തിരുന്നത്. മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് ഫോണുകൾ കണ്ടെത്തിയിരുന്നത്. ഫോണുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയിൽ മാറ്റുകയും സെല്ലുകൾ മാറ്റുകയും ചെയ്തിരുന്നു.

Read more about:
EDITORS PICK