കൊല്ലത്ത് രണ്ട് വിദ്യാർത്ഥികൾക്ക് ഡിഫ്തീരിയ

Pavithra Janardhanan July 11, 2019

സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ.കൊല്ലത്താണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചിരിക്കുന്നത്. ഡിഫ്തീരയയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. അതേസമയം, ജില്ലയില്‍ എല്ലാവര്‍ക്കും കുത്തിവയ്പ്പ് നല്‍കാനുള്ള നടപടികള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഓച്ചിറയിലെ ഒരു അറബിക് കോളേജില്‍ താമസിച്ച്‌ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് ഡിഫ്തീരിയ ബാധിച്ചത്. ഇതില്‍ 11കാരനായ വിദ്യാര്‍ത്ഥി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം 16 വയസുള്ള കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 260 കുട്ടികള്‍ക്കും 32 അധ്യാപകര്‍ക്കും പ്രതിരോധ മരുന്ന് നല്‍കി. രോഗ ലക്ഷണം ഉണ്ടായിരുന്ന കുട്ടികളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച്‌ പ്രത്യേക ചികില്‍സയും നല്‍കുന്നുണ്ട്.

Read more about:
RELATED POSTS
EDITORS PICK