മുപ്പത് ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം പിടിച്ചു

Sruthi July 11, 2019

തിരുവനന്തപുരത്ത് വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗമാണ് റെയ്ഡ് ചെയ്ത് ഭക്ഷണം പിടിച്ചെടുത്തത്. ഒരിടത്ത് സ്‌പ്രേ പെയിന്റ് കട്ടിപിടിക്കാതിരിക്കാന്‍ സൂക്ഷിച്ചിരുന്നത് ഭക്ഷണ സാമഗ്രികള്‍ക്കൊപ്പം ഫ്രീസറിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ദിവസങ്ങളോളം പഴക്കമുള്ള മാംസവും പിടിച്ചെടുത്തവയില്‍പ്പെടുന്നു. ഹോട്ടലുകളുടെ അടുക്കളയോട് ചേര്‍ന്ന് മാലിന്യ ശേഖരവും കണ്ടെത്തി. ഹോട്ടലുടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ വികെ പ്രശാന്ത് പറഞ്ഞു.

അട്ടക്കുളങ്ങരയിലെ ബുഹാരി, ദാവത്ത്, ബിസ്മി, ഇഫ്ത്താര്‍,സണ്‍വ്യൂ പാളയത്തെ എംആര്‍എ, സംസം, ആര്യാസ്, ആയുര്‍വേദ കോളേജ് ജംങ്ഷനിലെ ഓപ്പണ്‍ ഹൗസ്, സഫാരി, എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ആയിരങ്ങള്‍ ദിവസേന ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലുകളാണിത്.

ദിവസങ്ങള്‍ പഴക്കമുള്ള മാംസവും ക്യാരിബാഗുകളിലാക്കി ഓണ്‍ലൈന്‍ ശൃംഖലകള്‍ വഴി വില്പനയ്ക്കു വച്ചിരിക്കുന്ന തലേദിവസത്തെ ഭക്ഷണവും കണ്ടെത്തി. 30 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും പരിശോധന തുടരുമെന്നും മേയര്‍ വികെ പ്രശാന്ത് പറഞ്ഞു.

Tags: , ,
Read more about:
RELATED POSTS
EDITORS PICK