ചോറ്റാനിക്കരയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

Sruthi July 11, 2019

ചോറ്റാനിക്കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചോറ്റാനിക്കര ജെയിന്‍(52), പ്രകുന്തള(51) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകുന്തള ഒരു നാടക നടിയാണ്.

മദ്യലഹരിയില്‍ ഇരുവരും പരസ്പരം വഴക്കിട്ടുവെന്നാണ് വിവരം. തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജെയിന്റെയും പ്രകുന്തളയുടെയും മിശ്രവിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ചോറ്റാനിക്കര പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

പ്രകുന്തള കഴിഞ്ഞദിവസം വഴക്കിനെ തുടര്‍ന്ന് വീട് വിട്ടു പോയിരുന്നു. തുടര്‍ന്ന് സുഹൃത്തായ മണികണ്ഠനൊപ്പം ജയിന്‍ പ്രകുന്തളക്കായി തെരച്ചില്‍ നടത്തിയിരുന്നു. നാട്ടുകാര്‍ പ്രകുന്തളയെ കണ്ടെത്തി തിരികെ വീട്ടില്‍ എത്തിച്ചു. പുലര്‍ച്ചെ ഒന്നരയോടെ ജെയിന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചതായി പ്രകുന്തള മണികണ്ഠനോട് പറഞ്ഞു. മണികണ്ഠന്‍ അയല്‍വാസികളെ വിവരമറിയിച്ച് വീടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ പ്രകുന്തളയും ഭര്‍ത്താവിനടുത്ത് തന്നെ തൂങ്ങി നില്‍ക്കുന്നതയാണ് കണ്ടത്.

Tags:
Read more about:
RELATED POSTS
EDITORS PICK