ദളിത് യുവാവിനെ വിവാഹം, ബിജെപി എംഎല്‍എയുടെ മകള്‍ക്ക് ഭീഷണി, യുവതി ലൈവിലെത്തി

Sruthi July 11, 2019

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തനിക്ക് ഭീഷണി എന്ന് ലൈവിലെത്തി യുവതി. ട്വിറ്ററിലൂടെയാണ് യുവതി ഇക്കാര്യം പറയുന്നത്. ബിജെപി എംഎല്‍എയുടെ മകളാണ് ലൈവിലെത്തിത്. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് ഭീഷണി നേരിടുന്നത്.

പിതാവില്‍ നിന്നും തനിക്ക് ഭീഷണി നേരിടുന്നതായി സാക്ഷി പറയുന്നു. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാറിനെ സാക്ഷി വിവാഹം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. തന്റെയും ഭര്‍ത്താവിന്റെയും ജീവന് ഭീഷണിയുണ്ടെന്നാണ് സാക്ഷി പറയുന്നത്.

തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ പിതാവും സഹോദരനും രാജീവ് റാണയുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി പറയുന്നു. തന്റെ പിതാവിനെ ബിജെപി എംഎല്‍എമാരോ എംപിമാരോ സഹായിക്കരുതെന്നും സാക്ഷി അഭ്യര്‍ത്ഥിക്കുന്നുണ്ട്. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിതാവിനെ ജയിലില്‍ അടയ്ക്കണമെന്നും സാക്ഷി ആവശ്യപ്പെടുന്നു.

ഭര്‍ത്താവ് അജിതേഷും കുടുംബവും മനുഷ്യരാണെന്നും മൃഗങ്ങളല്ലെന്നും യുവതി രാജേഷ് മിശ്രയെ ഓര്‍മപ്പെടുത്തി. തന്റെ കുടുംബത്തോട് സന്തോഷമായിരിക്കണമെന്നും തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും യുവതി അഭ്യര്‍ത്ഥിച്ചു.

അതേസമയം,യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍കെ പാണ്ഡെ അറിയിച്ചു.

Tags: , , ,
Read more about:
RELATED POSTS
EDITORS PICK