ആലിയ ഭട്ടിനെ ഗര്‍ഭം ചുമന്നപ്പോള്‍ പാക്കറ്റ് കണക്കിന് സിഗരറ്റ് വലിച്ചിരുന്നു, നടി പറയുന്നു

Sruthi July 11, 2019

നടി ആലിയ ഭട്ടിന്റെ അമ്മ ഗര്‍ഭാവസ്ഥയെക്കുറിച്ച് പറഞ്ഞതിങ്ങനെ. ആലിയയെ ഗര്‍ഭിണിയായപ്പോള്‍ പാക്കറ്റ് കണക്കിന് സിഗരറ്റ് വലിച്ചിരുന്നുവെന്ന് നടിയും അമ്മയുമായ സോണി റസ്ദാന്‍. ആ സമയത്ത് താന്‍ ഗൂമ്ര എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ചിത്രത്തില്‍ സിഗരറ്റ് വലിക്കുന്ന രംഗങ്ങളും ഉണ്ടായിരുന്നു. ചിത്രീകരണം നടക്കുമ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലെന്നും സോണി പറയുന്നു. പിന്നീടാണ് ഗര്‍ഭിണിയാണെന്ന് ടെസ്റ്റിലൂടെ അറിഞ്ഞതെന്നും സോണി പറയുന്നു.

1993ല്‍ പുറത്തിറങ്ങിയ ഗൂമ്ര എന്ന ചിത്രത്തില്‍ ജയിലിലെ തടവുകാരിയായാണ് സോണിയ അഭിനയിച്ചത്. ചിത്രത്തില്‍ ശ്രീദേവിയും ഉണ്ടായിരുന്നു. സോണിയുടെ ഭര്‍ത്താവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗൂമ്ര 93ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു.

Read more about:
EDITORS PICK