മസ്തിഷ്‌കമരണം സംഭവിച്ചെന്ന് വിധിയെഴുതിയ യുവാവ് ജീവിതത്തിലേക്ക്;സംഭവം ഇങ്ങനെ

Pavithra Janardhanan July 11, 2019

മസ്തിഷ്‌കമരണം സംഭവിച്ചെന്ന് വിധിയെഴുതിയ യുവാവ് ജീവിതത്തിലേക്ക്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ 18കാരന്‍ കിരണിനെയാണ് സ്‌നേഹ പരിചരണത്തിലൂടെ ‘അമ്മ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.തെലങ്കാനയിലാണ് വിചിത്ര സംഭവം.

സംഭവം ഇങ്ങനെ : മകന്റെ അവസ്ഥയില്‍ നെഞ്ചുതകര്‍ന്ന സിദ്ധമ്മ ചികിത്സക്കായി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചു.ദിവസങ്ങള്‍ കടന്നു പോയി. എന്നാല്‍ കിരണിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് ജൂലൈ മൂന്നിന് കിരണിന് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. ഇതോടെ ആ അമ്മയുടെ ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ വിധിക്ക് മകനെ വിട്ടുകൊടുക്കാന്‍ ഈ സിദ്ധമ്മ ഒരുക്കമായിരുന്നില്ല. ഡോക്ടര്‍മാരുടെ സമ്മതം തേടി കിരണിനെ സ്വന്തം നാടായ പില്ലാരമാരയിലേക്ക് സിദ്ധമ്മ കൊണ്ടുപോയി. പ്രതീക്ഷയോടെ കാത്തിരിക്കാന്‍ സിദ്ധമ്മ തയ്യാറായിരുന്നു. സ്വന്തം വീട്ടില്‍ മകനെ സ്‌നേഹത്തോടെ ശുശ്രൂഷിച്ച് അമ്മ കാത്തിരുന്നു.

മകന്റെ അവസ്ഥയില്‍ നെഞ്ചുതകര്‍ന്ന സിദ്ധമ്മ ചികിത്സക്കായി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചു.ദിവസങ്ങള്‍ കടന്നു പോയി. എന്നാല്‍ കിരണിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് ജൂലൈ മൂന്നിന് കിരണിന് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. ഇതോടെ ആ അമ്മയുടെ ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ വിധിക്ക് മകനെ വിട്ടുകൊടുക്കാന്‍ ഈ സിദ്ധമ്മ ഒരുക്കമായിരുന്നില്ല. ഡോക്ടര്‍മാരുടെ സമ്മതം തേടി കിരണിനെ സ്വന്തം നാടായ പില്ലാരമാരയിലേക്ക് സിദ്ധമ്മ കൊണ്ടുപോയി. പ്രതീക്ഷയോടെ കാത്തിരിക്കാന്‍ സിദ്ധമ്മ തയ്യാറായിരുന്നു. സ്വന്തം വീട്ടില്‍ മകനെ സ്‌നേഹത്തോടെ ശുശ്രൂഷിച്ച് അമ്മ കാത്തിരുന്നു.

male-doctor

എന്നാല്‍ വീട്ടിലെത്തിയ അന്ന് രാത്രി സിദ്ധമ്മ കണ്ടു, മകന്റെ കണ്ണില്‍ നിന്ന് കണ്ണീരൊഴുകുന്നത്. ഉടന്‍ തന്നെ പ്രദേശത്തെ ഡോക്ടറെ വിവരമറിയിച്ചു. ‘പള്‍സ് കുറവായിരുന്നു. ഹൈദരാബാദിലുള്ള ഡോക്ടറെ ഞാന്‍ വിളിച്ചു, സാഹചര്യത്തെക്കുറിച്ച്‌ വിവരമറിയിച്ചു. നാല് ഇഞ്ചക്ഷന്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. പിന്നീട് പതിയെ പതിയെ കിരണിന്റെ നില മെച്ചപ്പെട്ടു. അത്ഭുതത്തിലാണ് ഡോക്ടര്‍മാരും. ഇപ്പോള്‍ കിരണ്‍ അമ്മയോട് സംസാരിക്കുന്നുണ്ട്.

Read more about:
EDITORS PICK