വിവാഹ പന്തലിലേക്ക് ട്രക്ക് ഇടിച്ചുകയറി, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

Sruthi July 11, 2019

വിവാഹ പന്തലിലേക്ക് ട്രക്ക് ഇടിച്ചുകയറി എട്ടുപേരുടെ ജീവന്‍ പൊലിഞ്ഞു. രണ്ട് കുട്ടികളുടെ ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

ലഖിസരായയിലെ ഹല്‍സിയിലാണ് സംഭവം. വിവാഹ വീട്ടില്‍ പാട്ടും നൃത്തവുമായി ആഘോഷം നടക്കുമ്പോഴാണ് ദുരന്തം വന്നു കയറിയത്. ട്രക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വഴിയരികിലെ വേദിയിലാണ് ആഘോഷപരിപാടികള്‍ നടന്നത്. അപകടം നടന്നശേഷം ട്രക്ക് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Tags: ,
Read more about:
EDITORS PICK