പൊണ്ണത്തടിയാണോ നിങ്ങളുടെ ആശങ്ക? ബീറ്റ്‌റൂട്ട് ഡയറ്റ് പരീക്ഷിക്കൂ

Sruthi July 12, 2019

രക്തം വയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യത്തിനും എല്ലാം ബീറ്റ്‌റൂട്ട് നിങ്ങളെ സഹായിക്കാറുണ്ട്. അമിതവണ്ണം മൂലം വിഷമിക്കുന്നവര്‍ക്കും ബീറ്റ്‌റൂട്ട് സഹായിക്കും. ബീറ്റ്‌റൂട്ട് ഡയറ്റ് നിങ്ങള്‍ കൃത്യമായി ചെയ്താല്‍ മതി.

പച്ചയ്‌ക്കോ, ജ്യൂസാക്കിയോ, ചെറുതായി ആവിയില്‍ വേവിച്ചോ ഒക്കെ ബീറ്റ്‌റൂട്ട് കഴിക്കാവുന്നതാണ്. കഴിക്കുമ്പോള്‍ പെട്ടെന്ന് വയറ് നിറഞ്ഞപോലെ നിങ്ങള്‍ക്ക് തോന്നാം, വിശപ്പിനെ ഇത്തരത്തില്‍ ശമിപ്പിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിവുണ്ട്. കൂടുതല്‍ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതില്‍ നിന്ന് ഇത് നമ്മളെ പിന്തിരിപ്പിക്കുന്നു. ഇതിലൂടെ ഡയറ്റ് ബാലസ് ആകുന്നു.

ഫൈബര്‍ ആണ് ബീറ്റ്‌റൂട്ടിന്റെ മറ്റൊരു സവിശേഷത. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്ന ഫൈബര്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. കൂടാതെ കലോറിയുടെ അളവ് വളരെ കുറവായതിനാലും ഇത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാകുന്നു. ഒരിക്കലും കൊഴുപ്പ് കൂട്ടാനുള്ള സാധ്യത ബീറ്റ്‌റൂട്ട് നല്‍കുന്നില്ല.

അങ്ങനെ എന്തുകൊണ്ടും ആശങ്കയില്ലാതെ ധൈര്യപൂര്‍വ്വം കഴിക്കാവുന്ന ഒന്നായി ബീറ്റ്‌റൂട്ടിനെ കണക്കാക്കാം. ഇനി ഇതിന്റെ രുചി മടുപ്പുണ്ടാക്കുന്നുവെങ്കില്‍, വിഭവങ്ങള്‍ മാറ്റി പരീക്ഷിക്കാവുന്നതാണ്. സലാഡില്‍ ചേര്‍ത്തോ, നാരങ്ങാനീര് ചേര്‍ത്ത് ജ്യൂസാക്കിയോ, ക്യാരറ്റ് പോലുള്ള മറ്റെന്തെങ്കിലും ചേര്‍ത്ത് ജ്യൂസാക്കിയോ ഒക്കെ ബീറ്റ്‌റൂട്ട് കഴിക്കാം.

Read more about:
EDITORS PICK