ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട്, വാട്സാപ്പിൽ പുതിയ ഫീച്ചർ

Pavithra Janardhanan July 12, 2019

ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്.വാട്സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായുള്ള ഫീച്ചറാണ് ഇതെന്ന് ആണ് വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പുതിയ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ സാധിക്കും.

വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നത്. ചാറ്റില്‍ വരുന്ന മീഡിയാ ഫയല്‍ തുറക്കുമ്പോൾ തന്നെ ഒരു ക്വിക്ക് എഡിറ്റ് മീഡിയാ ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും.ഒരു ചിത്രം തുറന്നാല്‍ അതിന് താഴെയാണ് ഈ എഡിറ്റ് ഷോട്ട് കട്ട് പ്രത്യക്ഷപ്പെടുക. അത് പ്രസ് ചെയ്താല്‍, ഒരു എഡിറ്റിങ് സ്‌ക്രീനിലേക്കാണ് നിങ്ങള്‍ എത്തുക. അവിടെ വെച്ച്‌ ആ ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ക്കാവും.അതേസമയം ഇത് സംബന്ധിച്ച്‌ വാട്സാപ്പ് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

Read more about:
EDITORS PICK