വീട്ടുകാരെ എതിര്‍ത്ത് രജിസ്റ്റര്‍ വിവാഹം, നടി ഇന്ദ്രജയ്ക്ക് സംഭവിച്ചത്

Sruthi July 15, 2019

മലയാളത്തില്‍ വെള്ളാരം കണ്ണുകളുമായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു ഇന്ദ്രജ. വിവാഹശേഷം ഇന്ദ്രജ എല്ലാവരെയും പോലെ സിനിമയില്‍ നിന്നും മാറിനിന്നു. 14വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ദ്രജ വീണ്ടും ക്യാമറയ്ക്കുമുന്നില്‍ എത്തിയിരിക്കുകയാണ്.

ഒട്ടേറെ വിശേഷങ്ങള്‍ താരത്തിന് പങ്കുവയ്ക്കാനുണ്ട്. കുടുംബ വിശേഷങ്ങള്‍ തന്നെയാണ് അതിലേറെയും. വലിയ കടമ്പകള്‍ കടന്നാണ് ഇന്ദ്രജ വിവാഹ ജീവിതത്തിലേക്ക് കടന്നത്. വീട്ടുകാരെ എതിര്‍ത്ത് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. തുളുബ്രാഹ്മണ പെണ്‍കുട്ടിയായ ഇന്ദ്രജ മറ്റൊരു മതക്കാരനെ ഇഷ്ടപ്പെട്ടു. വലിയ കോലാഹലങ്ങള്‍ക്കിടയില്‍ ഇന്ദ്രജ തമിഴ് ടെലിവിഷന്‍ താരം അബ്‌സറിനെ വിവാഹം ചെയ്യുകയാണുണ്ടായത്.

രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ആറു വര്‍ഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവര്‍ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി. അതില്‍ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അബ്‌സര്‍ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം.

പ്രണയത്തിനു മുന്‍പേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്‌സര്‍. അതോടെ മനസ്സു പറഞ്ഞു, ലോക്ക് ചെയ്യൂ… വിട്ടു കളയരുത്. അങ്ങനെ സാഹസികമായ ഒരു വിവാഹം.

ഞാന്‍ പക്കാ വെജ് ആണ്. വിവാഹം കഴിഞ്ഞ് ഒരു കരാറുവച്ചു. നോണ്‍ ഞാന്‍ വീട്ടില്‍ പാചകം ചെയ്യില്ല. പുറമേ നിന്നു കഴിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അതോടെ എല്ലാവരും ഹാപ്പി. മോള്‍ സാറ ആറാം ക്ലാസിലാണ്. ഷൂട്ടിനു പോകുമ്പോള്‍ അവളെ ഓര്‍ത്തായിരുന്നു ടെന്‍ഷന്‍. മോളും എന്റെ പ്രഫഷന്റെ രീതികള്‍ മനസ്സിലാക്കുന്നുവെന്നും ഇന്ദ്രജ പറഞ്ഞു.

Tags: ,
Read more about:
EDITORS PICK