വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്, ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാകട്ടെയെന്ന് അമല പോള്‍

Sruthi July 15, 2019

രണ്ടാമതും വിവാഹം ചെയ്ത മുന്‍ ഭര്‍ത്താവ് എഎല്‍ വിജയ്ക്ക് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് നടി അമല പോള്‍. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് അമല പറയുന്നു. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു.

ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെയെന്നും അമല പറഞ്ഞു. വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നു. എന്നാല്‍ കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മനസിലായെന്നും അമല പോള്‍ പറഞ്ഞു.

കൈനിറയെ ചിത്രങ്ങളാണ് അമല പോളിന് ഇപ്പോള്‍. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍. വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക.

ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെയാണ് വിജയ് രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്.

Read more about:
EDITORS PICK