ദലിത് യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം ചെയ്ത പോലീസുകാർക്കെതിരെ കേസ്

Pavithra Janardhanan July 15, 2019

ദലിത് യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം ചെയ്യുകയും മർദിക്കുകയും ചെയ്തതെന്ന പരാതിയിൽ എസ്‌എച്ച്ഒ ഉൾപ്പടെ ഏഴു പൊലീസുകാർക്കെതിരെ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള സർദാർഷഹർ പൊലീസ് സ്റ്റേഷനിലെ പോലീസുകാരാണ് പ്രതികൾ.ഭർതൃസഹോദരന്റെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് യുവതി കൂട്ട ബലാത്സംഗത്തിനിരയായത്.

ജൂലൈ ആറിനായിരുന്നു യുവതിയുടെ ഭർതൃ സഹോദരൻ നെമിചന്ദിന്റെ മരണം. കസ്റ്റഡി മരണം പുറത്തറിഞ്ഞതോടെ സ്റ്റേഷൻ ഹൗസ് ഓഫിസറെയും മറ്റ് ആറു പൊലീസുകാരെയും സസ്പൻഡ് ചെയ്യുകയും ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

മോഷണക്കേസിൽ നെമിചന്ദിനെ (22) ജൂലൈ ആറിനു രാവിലെയാണ് അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് പറയുന്നതെങ്കിലും ജൂൺ 30നാണ് പൊലീസ് പിടിച്ചുകൊണ്ടു പോയതെന്ന് സഹോദരൻ ആരോപിക്കുന്നു. .

കൂട്ടമാനഭംഗത്തി നിരയായെന്ന യുവതിയുടെ പരാതി ഡിജിപിക്കു നൽകിയതിനു പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തി തന്നെയും ഭർതൃസഹോദരനെയും പൊലീസ് അന്യായമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പടെ ഏഴു പൊലീസുകാർക്കെതിരെ കേസെടുത്തു. ഐപിസി 376 D (കൂട്ടമാനഭംഗം), 343 (മൂന്നോ അതിൽ കൂടുതലോ ദിവസത്തേക്ക് അന്യായമായി തടവിൽവയ്ക്കൽ), 323 (മുറിവേൽപ്പിക്കൽ) എന്നിവയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകളും ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK