ട്യൂഷന്‍ കഴിഞ്ഞു രാത്രി വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാറിനകത്ത് അപമാനിച്ചു: കൊച്ചിയിൽ ഡ്രൈവര്‍ പിടിയില്‍

arya antony July 15, 2019

കൊച്ചി: ട്യൂഷന്‍ കഴിഞ്ഞു രാത്രി വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാറിനകത്ത് അപമാനിച്ച കേസില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ (52) പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്. രാത്രി 8 വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്.

വിദ്യാര്‍ത്ഥിനി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ രക്ഷപ്പെട്ട യൂസഫിനെ പൊലീസ് പിടികൂടുകയായിരുന്നു. കാക്കനാട് കെന്നഡിമുക്കില്‍ നിന്നു കാറില്‍ കയറിയ വിദ്യാര്‍ത്ഥിനിയാണ് അപമാനത്തിനിരയായത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK