എം.ജി. ഡിഗ്രി രണ്ടാം സപ്ലിമെന്ററി; അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Sebastain July 15, 2019

മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഏകജാലകം വഴി ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ജൂലൈ 17ന് വൈകീട്ട് 4.30ന് മുമ്പായി അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടണം. ജൂലൈ 17നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.

എം.ജി. പി.ജി. ഏകജാലകം; ഫൈനല്‍ അലോട്ട്മെന്റിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഇന്നുകൂടി (ജൂലൈ 16)

മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്മെന്റിന് നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കുമായി നടത്തുന്ന ഫൈനല്‍ അലോട്ട്മെന്റിന് ഇന്നുകൂടി (ജൂലൈ 16) ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടത്താം. നിലവില്‍ പ്രവേശനമെടുത്തവര്‍ ഫൈനല്‍ അലോട്ട്മെന്റില്‍ അപേക്ഷിക്കാന്‍ പാടില്ല.

പ്രാക്ടിക്കല്‍

2019 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് വോക്കല്‍ സി.എസ്.എസ്. (2017 അഡ്മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി/ 2012, 2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 22 മുതല്‍ 24 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

എം.ബി.എ പ്രവേശനം; ജൂലൈ 22 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഈ അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 22 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെയും (കെമാറ്റ് കേരള/സിമാറ്റ്/ക്യാറ്റ്), ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ ഇന്റര്‍വ്യൂവും ഗ്രൂപ്പ് ഡിസ്‌കഷനും ജൂലൈ 25ന് നടക്കും. ജൂലൈ 29ന് അതത് കോളേജുകളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഒന്നിന് ക്ലാസുകള്‍ തുടങ്ങും. അപേക്ഷ കോളേജുകളില്‍ ലഭിക്കും. അതത് കോളേജുകളില്‍ അപേക്ഷ നല്‍കണം. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

എം.എഫ്.എ. പ്രവേശനം; അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ ഈ അധ്യയന വര്‍ഷത്തെ എം.എഫ്.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 വരെ അപേക്ഷിക്കാം. പ്രാക്ടിക്കല്‍, എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രാക്ടിക്കല്‍, എഴുത്തു പരീക്ഷ ജൂലൈ 29നും ഇന്റര്‍വ്യൂ ജൂലൈ 30നും നടക്കും. ഓഗസ്റ്റ് ഒന്നിന് കോളേജില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിന് ക്ലാസുകള്‍ തുടങ്ങും. അപേക്ഷ കോളേജുകളില്‍ ലഭിക്കും. അതത് കോളേജുകളില്‍ അപേക്ഷ നല്‍കണം. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അക്കാദമിക് കൗണ്‍സില്‍ വിദ്യാര്‍ഥി പ്രതിനിധി തെരഞ്ഞെടുപ്പ്

മഹാത്മാ ഗാന്ധി സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിലേക്ക് സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ സമയ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ നിന്ന് വിവിധ ഫാക്കല്‍റ്റി പ്രതിനിധികള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് നടത്തുന്നു. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

പരീക്ഷഫലം

2018 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്സി. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (സി.എസ്.എസ്. റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 27 വരെ അപേക്ഷിക്കാം.

Read more about:
EDITORS PICK