ഒടുവിൽ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് പൂജ ബത്ര

Pavithra Janardhanan July 15, 2019

ഒടുവിൽ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം പൂജ ബത്ര. “അതെ, ഞങ്ങൾ വിവാഹിതരായി. നവാബും ഞാനും ദില്ലിയിൽ വച്ച് മനസമ്മതം കൈമാറി, ഞങ്ങളുടെ കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്തിനാണ് വിവാഹം വച്ച് താമസിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളോട് ചോദിച്ചുന്നുണ്ടായിരുന്നു. ഞാനൊരു ഒഴുക്കിനൊപ്പം പോകുകയായിരുന്നു. പെട്ടെന്നാണ് എന്റെ ജീവിതം ഞാൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തോടൊപ്പമാണ് എന്ന് തിരിച്ചറിഞ്ഞത്. പിന്നെ വച്ചു നീട്ടുന്നതിൽ അർത്ഥമില്ല.

അതിനാൽ, ഞങ്ങൾ വിവാഹിതരായി. ആര്യ സമാജ് ചടങ്ങ് പ്രകാരം ഞങ്ങൾ വിവാഹിതരായി. ഈയാഴ്ച വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യും,” പൂജ പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള വിവാഹ വസ്ത്രം ധരിച്ചുകൊണ്ട് തന്റെ അമ്മയ്‌ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും പൂജാ ബത്ര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

With My Wonder Woman 👩 My Mom

A post shared by Pooja Batra (@poojabatra) on

Tags:
Read more about:
EDITORS PICK