ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണമില്ല

Sebastain July 15, 2019

തിരുവനന്തപുരം; സംസ്ഥാനത്ത് ജൂലൈ 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. ആഭ്യന്തര ഉല്പാദനം നിയന്ത്രിച്ച് മറ്റു സംസ്ഥാനങ്ങളില്‍നിന്നും സ്വകാര്യ നിലയങ്ങളില്‍നിന്നുമെല്ലാം വൈദ്യതി വാങ്ങി താല്‍കാലിക പരിഹാരം കാണും. ഓഗസ്റ്റ് ഒന്നിന് വീണ്ടും റിവ്യൂ ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ചെയര്‍മാന്‍ എന്‍ എസ് പിള്ള.വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞത് ആശങ്കയുണര്‍ത്തുന്നതാണ്. ഈ മാസം മഴ പെയ്താല്‍ കഴിയുന്നത്ര ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. 507 മില്യണ്‍ യൂണിറ്റ് ഉണ്ടാക്കാന്‍ കഴിയുന്ന വൈദ്യുതി മാത്രമാണ് നിലവില്‍ സംസ്ഥാനത്തിന്റെ കയ്യിലുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.


ജൂലായ് 31വരെ വൈദ്യുതി ഉത്പാദനത്തിന് പ്രതിസന്ധിയില്ല. നിലയങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയും ഉപയോഗിച്ച് മുന്നോട്ടുപോകാം. ഓഗസ്റ്റ് പകുതിയോടെ സാധാരണ ലഭിക്കുന്നതിനേക്കാള്‍ അധികം മഴ ലഭിക്കുമെന്നാണ പ്രതീക്ഷ. അങ്ങനെയെങകില്‍ ഈ സീസണില്‍ വൈദ്യുതി നിയന്ത്രണം വരുത്തേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍.

Tags: ,
Read more about:
EDITORS PICK