നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി: ആശംസയുമായി എത്തിയത് സണ്ണി വെയ്‌നും വിനയ് ഫോര്‍ട്ടും അടക്കമുള്ള താരങ്ങള്‍

arya antony July 16, 2019

കൊച്ചി: നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു.

നടന്മാരായ സണ്ണി വെയ്ന്‍, പ്രശാന്ത്, സുധി കോപ്പ, അര്‍ജുന്‍, വിനയ് ഫോര്‍ട്ട്, ആന്‍സന്‍ പോള്‍, ഫുട്ബോള്‍ താരം സി.കെ വിനീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജോണ്‍. ആന്മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജയാണ് ജോണ്‍ വേഷമിട്ട ചിത്രങ്ങളില്‍ അവസാനമായി പുറത്തിറങ്ങിയത്.

Read more about:
RELATED POSTS
EDITORS PICK