ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍​ക്ക് വ്യോ​മാ​തി​ര്‍​ത്തി തു​റ​ന്നു​കൊ​ടു​ത്ത് പാ​ക്കി​സ്ഥാ​ന്‍

arya antony July 16, 2019

ഇ​സ്‌​ലാ​മാ​ബാ​ദ്: വ്യോമമേഖല ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി പാകിസ്ഥാന്‍. ബാ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ നി​ല​വി​ല്‍ വ​ന്ന വി​ല​ക്കാ​ണ് നീ​ക്കി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.41 മു​ത​ല്‍ എ​ല്ലാ വി​മാ​ന​ങ്ങ​ള്‍​ക്കും ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത​യി​ലൂ​ടെ പ​റ​ക്കാ​നു​ള്ള അ​നു​മ​തി പാ​ക്കി​സ്ഥാ​ന്‍ ന​ല്‍​കി​യ​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പാ​ക്കി​സ്ഥാ​ന്‍ തീ​രു​മാ​നം എ​യ​ര്‍ ഇ​ന്ത്യ​ക്ക് നേ​ട്ട​മാ​ണ്.

ഫെബ്രുവരി 26 ന്  ബാലാക്കോട്ടിലെ ജെയ്‍ഷെ  മുഹമ്മദിന്‍റെ തീവ്രവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെ പാക്കസ്ഥാന്‍ വ്യോമമേഖല പൂര്‍ണ്ണമായി അടയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ 11 റൂട്ടുകളില്‍ രണ്ടെണ്ണം പാകിസ്ഥാന്‍ തുറന്നിരുന്നു. പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് 550 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ വ്യക്തമായിരുന്നു. എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടം  ഉണ്ടായി. ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

സ്വ​ന്തം വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച പാ​ക്കി​സ്ഥാ​നു ന​ഷ്ടം 688 കോ​ടി രൂ​പ​യാ​ണ്. ഇ​തേ​കാ​ല​യ​ള​വി​ല്‍ സ്വ​കാ​ര്യ വി​മാ​ന ക​മ്ബ​നി​ക​ളാ​യ സ്പൈ​സ് ജെ​റ്റി​ന് 30.73 കോ​ടി രൂ​പ​യും ഇ​ന്‍​ഡി​ഗോ​യ്ക്ക് 25.1 കോ​ടി​യും ഗോ ​എ​യ​റി​ന് 2.1 കോ​ടി​യും ന​ഷ്ട​മു​ണ്ടാ​യി.

Read more about:
RELATED POSTS
EDITORS PICK