അരവണ്ണം കുറയ്ക്കണോ? ഈ രണ്ട് മാര്‍ഗങ്ങള്‍ ശ്രദ്ധിക്കൂ

Sruthi July 16, 2019

കൗമാരക്കാര്‍ക്ക് സൗന്ദര്യവും വണ്ണവുമാണ് പ്രധാന പ്രശ്‌നം. കൂടുതല്‍ ശ്രദ്ധകൊടുക്കുന്ന സമയവും. ചിലര്‍ക്ക് അരവണ്ണം കുറയ്ക്കണമെന്നായിരിക്കും. മറ്റ് ചിലര്‍ക്ക് ദൃഢമായ ചര്‍മം വേണമെന്നാകും. ഈ രണ്ടിനുമുള്ള മാര്‍ഗമാണ് ഇന്നിവിടെ പറഞ്ഞുതരുന്നത്.

അഴകും നിറവും ഉള്ള ചര്‍മ്മത്തിന് ഇനിമുതല്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതില്ല. ദിവസേന മൂന്ന് മുട്ടയും കുറച്ച് മാമ്പഴവും കഴിച്ചാല്‍ മാത്രം മതി. അമിനോ ആസിഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് മാമ്പഴത്തില്‍ അടങ്ങിയ വിറ്റാമിന്‍ ഇ സഹായിക്കും. ഇത് ചര്‍മ്മത്തിന് ദൃഢതയും നിറവും നല്‍കുന്നു.

രാവിലെ ഭക്ഷണത്തിനൊപ്പം ഓംലെറ്റും ഒരു മാമ്പഴവും കഴിക്കണം. ഇത് ഒരു ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ശരീരത്തിന് നല്‍കുന്നു. മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അരവണ്ണം. ഇത് പരിഹരിക്കാന്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തണം. എന്നാല്‍ ഗ്രീന്‍ ടീയില്‍ കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഒരു കപ്പ് ഗ്രീന്‍ ടീയ്‌ക്കൊപ്പം അരസ്പൂണ്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

Read more about:
EDITORS PICK