യൂണിയന്‍ ഓഫീസില്‍ വ്യാജ സീല്‍; നിയമനടപടികളുമായി അധ്യാപകന്‍

Sebastain July 16, 2019

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെടുത്ത സീല്‍ വ്യാജമെന്ന് കോളേജ് അധ്യാപകന്‍. തന്റെ പേരിലുളള വ്യാജ സീലാണ് കണ്ടെടുത്തത്. താന്‍ ഉപയോഗിക്കുന്നത് റൗണ്ട് സീലാണെന്നും അധ്യാപകനായ ഡോ. എസ് സുബ്രഹ്മണ്യന്‍ പറഞ്ഞു. തന്റെ അധ്യാപനജീവിതത്തെ കളങ്കപ്പെടുത്താനുളള ശ്രമമാണ് ഉണ്ടായതെന്നും ഇതിനെ നിയമപരമായി നേരിചുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യൂണിവേഴ്‌സിററി കേസിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് പരീക്ഷാ പേപ്പറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.


കോളേജിലെ യൂണിയന്‍ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തി. കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയത്. റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.

Read more about:
RELATED POSTS
EDITORS PICK