ഇതെന്ത് വണ്ടി? അമ്പരപ്പിക്കുന്ന രൂപഭംഗി, ടൊയോട്ട വെല്‍ഫയര്‍ ഉടന്‍ വിപണിയില്‍

Sruthi July 18, 2019

ആകര്‍ഷിക്കുന്ന രൂപഭംഗിയും ഫീച്ചറുമായി ടൊയോട്ട എസ്‌യുവി വെല്‍ഫയര്‍ എത്തുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ കാറെത്തും. ഇതെന്ത് വണ്ടി എന്ന് തോന്നിപ്പോകാം. അത്തരത്തിലാണ് കാറിന്‍രെ സ്‌റ്റൈല്‍. ആഡംബര കാറാണെന്ന് പറയാം.

കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച അല്‍ഫാഡിനെ പുറത്തിറക്കാതെ വെല്‍ഫയറിനെ വിപണിയിലെത്തിക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ഉല്‍പ്പാദന രാജ്യത്ത് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനങ്ങളുടെ 2,500 യൂണിറ്റ് വരെ ഇന്ത്യയില്‍ വില്‍ക്കാന്‍ പ്രത്യേക ഹോമൊലോഗേഷന്‍ ആവശ്യമില്ലെന്നു കഴിഞ്ഞ സെപ്റ്റംബറിലാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ 40,000 ഡോളറില്‍(ഏകദേശം 28.52 ലക്ഷം രൂപ) ഏറെ വിലയും മൂന്നു ലീറ്ററിലേറെ ശേഷിയുള്ള പെട്രോള്‍ എന്‍ജിനോ രണ്ടര ലീറ്ററിലേറെ ശേഷിയുള്ള ഡീസല്‍ എന്‍ജിനോ ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമായിരുന്നു ഹോമൊലോഗേഷന്‍ വ്യവസ്ഥയില്‍ ഇളവ്.

ഹോമൊലോഗേഷന്‍ വ്യവസ്ഥകളിലെ പരിഷ്‌കാരം പ്രയോജനപ്പെടുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള മുന്‍നിര മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ ശ്രമിക്കുന്നത്.

രാജ്യാന്തര വിപണിയിലുള്ള വെല്‍ഫയറും അല്‍ഫാഡുമായി ചെറിയ മാറ്റങ്ങള്‍ മാത്രമേയുള്ളു. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 10.2 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 2.5 ലീറ്റര്‍ ഡ്യുവല്‍ വിവിടി ഐ എന്‍ജിനാണ് രാജ്യാന്തര വിപണിയിലുള്ള വെല്‍ഫയറില്‍ ഉപയോഗിക്കുന്നത്.

Tags: ,
Read more about:
EDITORS PICK