ഗസ്റ്റ് അധ്യാപക തസ്തികയില്‍ താത്കാലിക ഒഴിവ്

Sebastain July 19, 2019

കൊച്ചി: എറണാകുളം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഗസ്റ്റ് അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അധ്യാപകരെ ക്ഷണിക്കുന്നു. 55 ശതമാനത്തിന്‍ കുറയാതെ മാര്‍ക്കുള്ള കണ്‍സര്‍വേഷന്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത ഇവരുടെ അഭാവത്തില്‍
55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള കെമിസ്ട്രി ബിരുദാരന്തര ബിരുദമോ കണ്‍സര്‍വേഷന്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയോ ഉള്ളവരെയും പരിഗണിക്കുന്നതാണ്. നെറ്റ് , പിച്ച് ഡി. അധ്യാപന പരിചയം , കണ്‍സര്‍വേഷന്‍ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന .പ്രായ പരിധി 21 മുതല്‍ 41വയസ്സു വരെ . ശമ്പളം ദിവസേന 1500 എന്ന രീതിയിലാണ്.


മേല്‍പ്പറഞ്ഞ യോഗ്യതയുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിഭാദ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കേറ്റുകളുമായ് ജൂലൈ 22 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയിമെന്റ് എക്‌സേഞ്ചില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കേണ്ടതാണ്.

Tags:
Read more about:
EDITORS PICK