ഇസ്റ്റാഗ്രാമില്‍ ഇനിമുതല്‍ ലൈക്കുകളുടെ എണ്ണം കാണാന്‍ സാധിക്കില്ല, കാരണം ?

Pavithra Janardhanan July 19, 2019

ഇസ്റ്റാഗ്രാമില്‍ ഇനിമുതല്‍ ലൈക്കുകളുടെ എണ്ണം കാണാന്‍ സാധിക്കില്ല. ലൈക്കുകളുടെ എണ്ണം അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന ഉപയോക്താക്കളുടെ പരാതിയെതുടര്‍ന്നാണ് മാറ്റത്തിനൊരുങ്ങുന്നത്.

അതേസമയം ലൈക്ക് ചെയ്തവരുടെ ലിസ്റ്റ് കാണാന്‍ സാധിക്കും. ഇതില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയേ എത്ര പേര്‍ ലൈക്ക് ചെയ്തുവെന്ന വിവരം അറിയാന്‍ സാധിക്കൂ.

കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, അയര്‍ലന്‍ഡ്, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Tags:
Read more about:
EDITORS PICK