മെന്‍സ്ട്രുവല്‍ കപ്പുകള്‍ സുരക്ഷിതമെന്ന് പഠനം, വാങ്ങിക്കാം, ചെലവും കുറവ്

Sruthi July 20, 2019

മഴ തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ബാക്ടീരിയകള്‍ പെട്ടെന്ന് കടന്നു പിടിക്കാം. ആര്‍ത്തവ സമയത്ത് വൃത്തിയായിരിക്കണമെന്നാണ് പറഞ്ഞുവരുന്നത്. സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചിലുകള്‍ ഉണ്ടാകാറുണ്ട്. കോട്ടണ്‍ സാനിറ്ററി പാഡുകള്‍ ഇത്തരക്കാര്‍ക്ക് ഉപകാരപ്രദമാകും. അതുപോലെ മെന്‍സ്ട്രുവല്‍ കപ്പുകളും സുരക്ഷിതമാണെന്നാണ് പഠനം പറയുന്നത്.

70 ശതമാനം സ്ത്രീകളും അതുതന്നെ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്ത് ആര്‍ത്തവകാലത്ത് വേണ്ട സാനിറ്ററി സംരക്ഷണം ലഭിക്കാത്ത ധാരാളം സ്ത്രീകളുണ്ട്. പലര്‍ക്കും ഇതിനു വേണ്ടിവരുന്ന ചെലവും താങ്ങാനാവുന്നില്ല. വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതുമൂലം സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും ഓഫിസില്‍ പോകുന്ന സ്ത്രീകള്‍ക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. മൂത്രനാളിയിലെ അണുബാധയ്ക്കും ഇത് കാരണമാകാം.

ആര്‍ത്തവമുള്ള 1.9 ബില്യണ്‍ സ്ത്രീകള്‍ വര്‍ഷത്തില്‍ ശരാശരി 65 ദിവസം ആര്‍ത്തവ ദിനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ദശലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവിതം മാറ്റിമറിയ്ക്കാനുള്ള കഴിവ് മെന്‍സ്ട്രുവല്‍ കപ്പുകള്‍ക്കുണ്ടെന്നും സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതും ചെലവു കുറഞ്ഞതുമായ ഇത് പാഡുകള്‍ക്കും ടാംപണുകള്‍ക്കും പകരമാവുമെന്നും പഠനം പറയുന്നു. 3300 സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ച 43 പഠനങ്ങള്‍ വിശകലനം ചെയ്തു.

മെന്‍സ്ട്രുവല്‍ കപ്പുകള്‍ 4 മുതല്‍ 12 മണിക്കൂര്‍ വരെയുള്ള സമയത്ത് മാറ്റിയാല്‍ മതി. പാഡുകളും ടാംബൂണുകളും ആഗിരണം ചെയ്യുന്നതിലധികം രക്തം ശേഖരിക്കാന്‍ വജൈനയ്ക്കുള്ളില്‍ വയ്ക്കുന്ന ഈ മെന്‍സ്ട്രുവല്‍ കപ്പുകള്‍ക്കാകും. അണുബാധയ്ക്കുള്ള സാധ്യതയും ഇല്ല. കഴുകി ഉപയോഗിക്കാവുന്ന ഇവ പത്തുവര്‍ഷം വരെ ഉപയോഗിക്കുകയും ചെയ്യാം.

Read more about:
EDITORS PICK