‘പേളിഷ് സീസണ്‍ 2’ പ്രൊമോ ഗാനവുമായി വീണ്ടും പേളിയും ശ്രീനിഷും

arya antony July 21, 2019

യുട്യൂബ് ചാനലിലൂടെ ‘പേളിഷ്’ എന്ന പേരില്‍ പേളി മാണി ഒരു വീഡിയോ സിരീസ് ആരംഭിച്ചിരുന്നു. പേളിയുടെയും ശ്രീനിഷിൻ്റെ യും പ്രണയജീവിതത്തിൻ്റെ വീഡിയോ രൂപമായിരുന്നു ഇത്. ഇപ്പോഴിതാ വിവാഹാനന്തരം ‘പേളിഷി’ൻ്റെ രണ്ടാം സീസണ്‍ യുട്യൂബ് ചാനലിലൂടെ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് പേളി മാണി. അതിന് മുന്നോടിയായുള്ള പ്രൊമോ ഗാനം പുറത്തെത്തി.

‘ഫ്‌ളൈ വിത്ത് യു’ എന്ന് തുടങ്ങുന്ന ഗാനം ഇതേ യുട്യൂബ് ചാനലില്‍ മുന്‍പ് വന്നതാണ്. ദൃശ്യങ്ങള്‍ പക്ഷേ പുതിയതാണ്. പേളി മാണിയും ശ്രദ്ധ ഡേവിസും ചേര്‍ന്ന് വരികള്‍ എഴുതിയ പാട്ടിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജെസിന്‍ ജോര്‍ജ്ജ് ആണ്. പാടിയിരിക്കുന്നത് പേളിയും ജെസിനും ചേര്‍ന്ന്. 

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ നിന്ന് ആരംഭിച്ചതാണ് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. ഇക്കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം.

Read more about:
EDITORS PICK