സുരേഷ് ഗോപിയെ അധിക്ഷേപിച്ചെന്നുള്ള കമന്റ്: രണ്ട് ദിവസം ചിരിക്കാനുള്ളത് ഉണ്ടായിരുന്നുവെന്ന് അനുപമ പരമേശ്വരന്‍

Sruthi July 22, 2019

തൃശ്ശൂര്‍ ജില്ലാകളക്ടര്‍ക്ക് നേരെ ഉണ്ടാകേണ്ട തെറിവിളിയും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് നടി അനുപമ പരമേശ്വര്‍. അനുപമ എന്ന പേരാണ് പൊല്ലാപ്പായത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സുരേഷ്‌ഗോപിയെ അധിക്ഷേപിച്ചുവെന്നായിരുന്നു കമന്റുകള്‍. അനുപമയുടെ ഫേസ്ബുക്ക് പേജിലെത്തി ഫോട്ടോകള്‍ക്ക് താഴെ നീ സുരേഷ്‌ഗോപിയെ അധിക്ഷേപിക്കുമല്ലേ എന്നു വരെ ചോദിച്ചായിരുന്നു കമന്റുകള്‍.

ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മാനേജര്‍ പറഞ്ഞാണ് താന്‍ ഈ വിവരം അറിയുന്നതെന്ന് അനുപമ പറയുന്നു. തൃശ്ശൂര്‍ കളക്ടറുടെയും എന്റെയും പേരിലുള്ള സാമ്യമാണ് കമന്റിടാന്‍ കാരണമെന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നതെന്നും കമന്റുകളെല്ലാം അനിയന്‍ വായിച്ച് കേള്‍പ്പിച്ചുവെന്നും താരം പറയുന്നു.

രണ്ടു ദിവസം ഫേസ്ബുക്ക് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ ഞാനുമായി ബന്ധമില്ലാത്ത കാര്യമായതിനാല്‍ അന്ന് ഞാന്‍ പ്രതികരിച്ചില്ലെന്നും അനുപമ പറയുന്നു.

Read more about:
EDITORS PICK