ചന്ദ്രനിലേക്കുള്ള ചരിത്രയാത്ര: ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു

Sruthi July 22, 2019

ചരിത്രമുഹൂര്‍ത്തത്തിനാ സാക്ഷ്യം വഹിച്ച് ശ്രീഹരികോട്ട. ഇന്ത്യ കാത്തിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി. സെപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍ ചന്ദ്രനെ തൊടും. ഇനി നീണ്ട കാത്തിരിപ്പാണ്. ചന്ദ്രയാന്റെ ആദ്യ സിഗ്നലുകള്‍ കിട്ടിത്തുടങ്ങിയെന്നാണ് വിവരം. ചന്ദ്രയാന്‍ റോക്കറ്റില്‍ നിന്നും വേര്‍പെട്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ശ്രീഹരികോട്ടയില്‍ നിന്നും 2.43ആണ് വിക്ഷേപണം നടന്നത്.

ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയുമെത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തിലെ ആദ്യത്തെ പര്യവേഷണമാണ് ഇന്ത്യ നടത്തുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജൂലൈ 15ന് മാറ്റിവച്ച വിക്ഷേപണമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്.

ആദ്യം തീരുമാനിച്ച പ്രകാരം തന്നെ സെപ്റ്റംബര്‍ ആറിന് ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിശ്വാസം.ഇന്നുവരെ ഒരു പര്യവേഷണ വാഹനവും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍2 ലാന്‍ഡ് ചെയ്യുന്നത്.

2016 ല്‍ ആരംഭിച്ച ചന്ദ്രയാന്‍2 ന്റെ നിര്‍മ്മാണപരീക്ഷണങ്ങള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്. ചന്ദ്രനെ വലംവയ്ക്കാനുളള ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ഉപരിതലത്തലൂടെ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാക്കിയിട്ടുളള പ്രഗ്യാന്‍ റോവര്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ചന്ദ്രയാന്‍2 ലുളളത്. 3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നത് ബാഹുബലി എന്ന് വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റാണ്.

Read more about:
RELATED POSTS
EDITORS PICK