അമ്മയെ മകള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി, തല അയല്‍വീട്ടില്‍

Sruthi July 22, 2019

അമ്മയെ മൃഗീയമായി കൊന്ന മകള്‍ പോലീസ് കസ്റ്റഡിയില്‍. 57കാരിയായ അമ്മയുടെ തല അറുത്തെടുക്കുകയായിരുന്നു.മൃതശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. കേസ് വഴിത്തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു അത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. ശനിയാഴ്ച രാത്രിയിലാണ് സിഡ്‌നിയിലെ വീട്ടില്‍ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകത്തിന്റെ ബാക്കിയാണ് അവിടെ കണ്ടതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിച്ചത്. അറുത്തെടുത്ത അമ്മയുടെ തല ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ അയല്‍വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് 25 കാരിയായ മകളെ പിടികൂടിയത്.

അറസ്റ്റിന് ശേഷം യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇതുവരെയും ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല. മകളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടി സംഭവത്തിന് സാക്ഷിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നേരില്‍ കണ്ട് ഭയന്ന് വീട്ടിലേക്കോടിപ്പോകുന്നതിനിടെ വീണുപരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Read more about:
RELATED POSTS
EDITORS PICK