ഇഷ്‌ക്കിന് ശേഷം പ്രണയ നായകനായി ഷെയിന്‍ നിഗം

Sruthi July 22, 2019

ഷെയിന്‍ നിഗം ഇന്ന് ചെറുപ്പക്കാര്‍ക്കിടയിലെ ഹരമാണ്. ഷെയിന്‍ തൊടുന്ന എല്ലാ പടങ്ങളും ഹിറ്റ് പട്ടികയിലുമുണ്ട്. ഇഷ്‌ക്കിനുശേഷം ഷെയിനിന്റെ ഉല്ലാസം എത്തുന്നു. പുതിയ രൂപത്തില്‍ ഭാവത്തില്‍. നല്ല മൊഞ്ചനായി തന്നെയാണ് ഷെയിനിന്റെ വരവ്.

ഇതിലും പ്രണയ നായകന്റെ വേഷം ഷെയിനുണ്ടെന്ന് ഫോട്ടോ കണ്ടാലറിയാം. ജീവന്‍ ജിയോ ആണ് ഉല്ലാസം സംവിധാനം ചെയ്യുന്നത്. പരസ്യ ചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തില്‍ ഷെയിനിന്റെ നായികയായി എത്തുന്നത്.

അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags:
Read more about:
EDITORS PICK