ഡിപ്ലോമക്കാര്‍ക്ക് സ്റ്റീല്‍ അതോറിറ്റിയില്‍ അവസരം, ഉടന്‍ അപേക്ഷിക്കൂ

സ്വന്തം ലേഖകന്‍ July 23, 2019

ബിരുദം, ഡിപ്ലോമക്കാര്‍ക്ക് സ്റ്റീല്‍ അതോറിറ്റിയില്‍ അവസരം. ഒഡിഷയിലെ റൂര്‍ക്കേല പ്ലാന്റിലാണ് ഒഴിവ്. എക്‌സിക്യുട്ടീവ്/നോണ്‍ എക്‌സിക്യുട്ടീവ് വിഭാഗങ്ങളിലായി വിവിധ ട്രേഡ്/തസ്തികകളിലായി 205 ഒഴിവുകളാണുള്ളത്.

ഇതില്‍ ട്രെയിനിയെ കൂടാതെ മാനേജീരിയല്‍ തസ്തികകളിലെ ചില ഒഴിവുകളുമുണ്ട്. ബിരുദം/ ഡിപ്ലോമക്കാര്‍ക്കാണ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കണം. www.sail.co.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 31.

Tags: ,
Read more about:
EDITORS PICK