കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഒഴിവ്

Sebastain July 24, 2019

കൊച്ചി: ക്യാന്‍സര്‍ റിസര്‍ച്ച് സെന്റെറില്‍ രണ്ട് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ജ്യൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍, നെഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. ജ്യൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ആറ് മാസത്തേക്കാണ് നിയമനം. നാല് ഒഴിവുകളാണുള്ളത്. യോഗ്യത മെഡിക്കല്‍ കൗണ്‍സില്‍ രെജിസട്രേഷന്‍ ടി.സിയോട് കൂടിയ എം.ബി.ബി.എസ് അഥവാ തത്തുല്യയോഗ്യത. പ്രതിമാസം 53000 രൂപയാണ് പ്രതിഫലം.


നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകര്‍ പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. കൂടാതെ കെ.എന്‍.എം.സി റെജിസ്ട്രേഷനുള്ള അംഗീകൃത ആശുപത്രികളില്‍ നിന്നുള്ള എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, ആര്‍.സി.സി, എം.സി.സി എന്നിവിടങ്ങളില്‍ നിന്നുള്ള നേഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്, എം.സി.സി പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് ട്രെയിനിംഗ്, ചുരുങ്ങിയത് 200 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നുള്ള നെഴ്സിംഗ് എയ്ഡ് ട്രെയിനിംഗ് എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. 100ല്‍ കുറയാത്ത കിടക്കകളുള്ള ആശുപത്രിയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ബി.എസ്.സി നെഴ്സിംഗ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയില്ല. പ്രതിമാസ ശമ്പളം 17325. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തമാസം ഒന്നാം തീയതി (01.08.2019) ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിമുഖത്തിനായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്യാന്‍സര്‍ റിസര്‍ച്ച് സെന്റെറിന്റെ വെബ് സൈറ്റ് സന്ദര്‍ശ്ശിക്കുക

Tags:
Read more about:
EDITORS PICK