ഷാര്‍ജയില്‍ നിന്നും ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മലയാളി

Sruthi July 26, 2019

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. മുപ്പത് വര്‍ഷമായി ഷാര്‍ജയില്‍ താമസമാക്കിയ ദമ്പതികളാണ് എം പി മധുസൂദനനു രോഹിണി പെരേരയും. കൊല്ലം സ്വദേശിയാണ് മധുസൂദനന്‍. ഭാര്യ ശ്രീലങ്കക്കാരിയാണ്. രോഹിണിക്ക് 58 വയസ്സുണ്ട്. ജൂണ്‍ 9 മുതല്‍ ഷാര്‍ജയിലെ വീട്ടില്‍നിന്നും കാണാതായിരിക്കുന്നത്.

രോഹിണിക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്നും അവരെ കാണാനില്ലെന്നും മദുസൂദനന്‍ പോലീസില്‍ പരാതിപ്പെട്ടു. ഖാദിസിയയ്ക്കടുത്ത വില്ലയിലാണ് മധുസൂദനന്റെ കുടുംബത്തിന്റെ താമസം. കാണാതാകുമ്പോള്‍ തവിട്ടും ചുവപ്പും കലര്‍ന്ന സാല്‍വാര്‍ കമ്മീസാണ് രോഹിണി ധരിച്ചിരുന്നത്. രോഹിണിയെ കാണാതായതിനു പിന്നാലെ ജൂണ്‍ 11ന് മധുസൂദനന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഷാര്‍ജയില്‍നിന്നും കാണാതായ 15 കാരന്‍ ബാലനെ കണ്ടെത്തിയതോടെയാണ് മധുസൂദനന്‍ പോലീസിനെ വീണ്ടും സമീപിച്ചത്.

കഴിഞ്ഞ 45 മണിക്കൂറായി ഞാന്‍ രോഹിണിയെ തെരഞ്ഞ് നടക്കുകയാണ്. ഭാര്യ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും മധുസൂദനന്‍ പറഞ്ഞു. രോഹിണിയോട് സാമ്യമുള്ള ആളെ കണ്ടെന്നുപറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. കരാമയില്‍വെച്ച് രോഹിണിയെ തിരിച്ചറിഞ്ഞ ആളുകള്‍ തന്നെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവിടെയെത്തി 10 ദിവസത്തോളം തെരച്ചില്‍ നടത്തിയെങ്കിലും രോഹിണിയെ കണ്ടെത്താനായില്ലെന്നും മധുസൂദനന്‍ പറഞ്ഞു.

21 മുതല്‍ 29 വയസുവരെ പ്രായമുള്ള മക്കളുമായി ഷാര്‍ജയില്‍ അനധികൃതമായി താമസിക്കുന്ന കുടുംബത്തെക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. രോഹിണി മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട്. മധുസൂദനനാണ് മക്കളെ മലയാളം പഠിപ്പിച്ചത്. കഴിഞ്ഞ പൊതുമാപ്പ് കാലത്ത് ഇവരെ നാട്ടിലേക്ക് അയയ്ക്കാന്‍ പ്രവാസി സംഘടനകള്‍ ശ്രമിച്ചെങ്കിലും വിജയകരമായില്ല.

Read more about:
EDITORS PICK