മുത്തലാഖ് ബില്‍ രാജ്യസഭയും പാസാക്കി

Pavithra Janardhanan July 30, 2019

മുത്തലാഖ് ബിൽ രാജ്യസഭയും പാസാക്കി. മുത്തലാഖ് ഓർഡിനൻസിനു പകരമുള്ള നിയമമാണു രാജ്യസഭ അംഗീകരിച്ചത്. 99 പേര്‍ ബില്ലിനെ അനുകൂലിച്ചു. 84 പ്രതിനിധികൾ ബില്ലിനെ എതിർത്തു. ജെഡിയു, എഐഎഡിഎംകെ എന്നീ കക്ഷികൾ സഭ വിട്ടു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

മുത്തലാഖ് വഴി ഏകപക്ഷീയമായി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലാണ് രാജ്യസഭയുടെ അംഗീകാരത്തോടെ ഇപ്പോൾ നിയമായിരിക്കുന്നത്. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിജയം കൂടിയാണ് പ്രതിപക്ഷത്തെ മറികടന്ന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബില്‍ പാസാക്കാനായത്.

Tags:
Read more about:
EDITORS PICK