സുമാത്രയിൽ അതി ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Pavithra Janardhanan August 2, 2019
earthquake

ഇന്തോനേഷ്യയിലെ സുമാത്രയിൽ അതി ശക്തമായ ഭൂചലനം. ഭൂചലനം സുമാത്ര, ജാവ ദ്വീപുകളിൽ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തി.

ഭൗമോപരിതലത്തിൽ നിന്നും 59 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വരെ അനുഭവപ്പെട്ടു. ബാന്റൺ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടൻ താമസം മാറാൻ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK