നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം; യുഎഇയില്‍ 210 ഒഴിവുകള്‍

Sebastain August 2, 2019

യു.എ.ഇ -യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന 210 നഴ്സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ നോര്‍ക്ക റൂട്ട്സ് ഒപ്പുവച്ചു. യൂ.എ.ഇ-യില്‍, നോര്‍ക്ക റൂട്ട്സ് മുഖേന ഇത്തരത്തില്‍ വലിയൊരു നിയമനം നടക്കുന്നത് ആദ്യമായാണ.് ബി.എസ് സി. നഴ്സിങ് ബിരുദവും 3 വര്‍ഷത്തെ തൊഴില്‍പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിത നഴ്സുമാര്‍ക്കാണ് നിയമനം.


അടിസ്ഥാന ശമ്പളം 75000 മുതല്‍ 94000 രൂപ വരെയാണ്. മേല്‍പറഞ്ഞ യോഗ്യതയും ദുബായ് ഹെല്‍ത്ത് അതോറിറ്റി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന, താത്പര്യവുമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 31-ന് മുമ്പായി rmt1.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 1800 425 3939 ല്‍ നിന്ന് ലഭിക്കും.

Read more about:
EDITORS PICK