അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്പ്: 20 പേര്‍ കൊല്ലപ്പെട്ടു: കൊലയാളി 21 വയസ്സുകാരന്‍

arya antony August 4, 2019

ടെ​ക്സാ​സ്: യു​എ​സി​ലെ ടെ​ക്സാ​സി​ലു​ള്ള വാ​ള്‍​മാ​ര്‍​ട്ട് സ്റ്റോ​റി​ല്‍ യു​വാ​വ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 26 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇതില്‍ നാലു മാസംമാത്രം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. 21 വ​യ​സു​കാ​ര​നാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

എ​ല്‍ പാ​സോ ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള സ്റ്റോ​റി​ലാ​ണ് സം​ഭ​വം. സ്റ്റോ​റി​ലെ​ത്തി​യ തോ​ക്കു​ധാ​രി ആ​ളു​ക​ള്‍​ക്ക് നേ​രെ തു​രു​തു​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങു​ന്ന​തി​നാ​യി കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍ ക​ട​യി​ലു​ണ്ടാ​യി​രു​ന്നു.

രാവിലെ 10: 30 ഓടെ അക്രമി സ്റ്റോറിനുള്ളില്‍ കടക്കുകയും തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാള്‍മാര്‍ട്ട് പാര്‍ക്കിങ്ങിനുള്ളില്‍വെച്ച്‌ വനേസ എന്ന സ്ത്രീയെ തള്ളിയിച്ചുകൊണ്ടാണ് ഇയാള്‍ സ്റ്റോറിലേക്ക് കടന്നതെന്ന് അവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അക്രമി കറുത്ത ടി-ഷര്‍ട്ടും കോംബാറ്റ് ട്രൌസറും ഇയര്‍ മഫുകളും ധരിച്ചിരുന്നുവെന്ന് സാക്ഷി പറയുന്നു.

ഡള്ളാസില്‍ നിന്നുമുള്ള അമേരിക്കന്‍ പൗരനായ ഇരുപത്തിയൊന്നുകാരന്‍ പാട്രിക് ക്രൂസിസ് ആണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവശേഷം പുറത്തുവന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. വാള്‍മാര്‍ട്ട് സ്റ്റോറിനുള്ളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലാണ്. വംശീയ വിദേഷത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആക്രമണത്തെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു.

Read more about:
RELATED POSTS
EDITORS PICK