ദാഹം മാറ്റി, ജലം പാഴാക്കിയില്ല: ടാപ്പ് പൂട്ടിപ്പോകുന്ന കുരങ്ങന്‍, വീഡിയോ കാണാം

സ്വന്തം ലേഖകന്‍ August 5, 2019

മനുഷ്യരെക്കാള്‍ ബോധവും ബുദ്ധിയും മൃഗങ്ങള്‍ക്കുണ്ടെന്ന് പറയുന്നത് എത്ര ശരിയാണ്. ഇവിടെ കുരങ്ങന്‍ ചെയ്യുന്നത് കണ്ടോ? ഒരിറ്റ് ജലം പോലും പാഴാക്കരുത്. തന്റെ ദാഹം മാറ്റി ടാപ്പ് പൂട്ടിപ്പോകുന്ന ഒരു കുരങ്ങന്‍. വീഡിയോ വൈറലായി. ആരോ പറഞ്ഞു പഠിപ്പിച്ച പോലെ ടാപ്പ് തുറന്ന് വെള്ളം കുടിച്ച ശേഷം ടാപ്പ് പൂട്ടി പോകുന്ന കുരങ്ങന്‍.

മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ. എസ് വൈ ഖുറൈഷിയാണ് വീഡിയോ ഷെയര്‍ ചെയ്തത്. മനുഷ്യര്‍ക്കായുള്ള മനോഹരസന്ദേശം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പതിനായിരത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. കുരങ്ങന്റെ വിവേകത്തെ പ്രശംസിച്ചു.

നമ്മള്‍ പലപ്പോഴും അശ്രദ്ധമായി മറന്നുപോകുന്ന കാര്യമാണ് ഈ വീഡിയോ ഓര്‍മിപ്പിക്കുന്നത്. നിസാരമെന്ന് തോന്നുമെങ്കിലും കുരങ്ങന്‍ ചെയ്ത കാര്യം എത്രത്തോളം മഹത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഇത്തരം രസകരമായ കമന്റുകളാണ് പലരും പങ്ക് വെച്ചത്.

മൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ വിവേകവും ബുദ്ധിയുമുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ പ്രകൃതിയോട് മനുഷ്യരേക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ക്കുണ്ടെന്ന മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. വെള്ളത്തിന്റെ വില അതിനറിയാമെന്നും പൂര്‍വിക സഹോദരനില്‍ നിന്ന് നമുക്ക് ലഭിക്കുന്ന മികച്ച സന്ദേശമാണിതെന്നും ചിലര്‍ പറഞ്ഞു.

Tags:
Read more about:
EDITORS PICK