പുതിയ താരങ്ങള്‍ക്ക് അവസരം: സ്വാഗതം ചെയ്ത് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കോഹ്ലി

Sruthi August 5, 2019

പുതിയ താരങ്ങള്‍ക്ക് ടീം ഇന്ത്യയിലെത്താന്‍ അവസരം. താരങ്ങളെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വിജയിക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര വിജയിപ്പിക്കാന്‍ പുതിയ താരങ്ങള്‍ക്ക് സാധിക്കും.

വിന്‍ഡീസിനെതിരെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചതെന്ന് വിരാട് കോഹ്ലി പറഞ്ഞു. രവീന്ദ്ര ജഡേജയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും ബാറ്റിങ്ങിലെ മികച്ച ഫിനിഷിങ് 160 കടക്കാന്‍ ഇന്ത്യയെ സഹായിച്ചു. ഇന്ത്യ പോയ രീതി നോക്കുകയാണെങ്കില്‍ 180 റണ്‍സ് കടക്കേണ്ടതായിരുന്നു. എന്നാല്‍ പിച്ചിന്റെ സ്വഭാവം സ്‌കോറിങ്ങിനെ ബാധിച്ചുവെന്നും വിരാട് പറഞ്ഞു.

ടീമിലെ യുവതാരം വാഷിങ്ടന്‍ സുന്ദറിനെ അഭിനന്ദിക്കാനും കോഹ്ലി മടി കാണിച്ചില്ല. ന്യൂബോളില്‍ വാഷിങ്ടന്‍ സുന്ദറിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നെന്നും കോഹ്ലി പറഞ്ഞു. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.

Read more about:
EDITORS PICK