ലാന്‍ഡിങ്ങിന് മിനിറ്റുകള്‍ക്ക് മുമ്പ് വിമാനത്തില്‍ പുക

Sebastain August 6, 2019

മാഡ്രിഡ്; ലാന്‍ഡിംഗിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ വിമാനത്തില്‍ പുക. ലണ്ടനില്‍ നിന്നും സ്‌പെയിനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലാണ് പുക ഉയര്‍ന്നത്. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.


സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വെളുത്ത പുക കാബിനുളളില്‍ നിറഞ്ഞത്. അടിയന്തരമായി ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ മുഖേനയാണ് യാത്രക്കാരെ ഇറക്കിയത്. അടുത്ത സീറ്റിലുളളവരെപ്പോലും കാണാനാവാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. നിലത്തിറങ്ങി എത്രയും പെട്ടെന്ന് കഴിയുന്നത്ര ദൂരത്തേക്ക് ഓടിമാറണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.


ഒരു ഹൊറര്‍ സിനിമയ്ക്ക് സമാനമായിരുന്നു വിമാനത്തിനുളളിലെന്നായിരുന്നു മറ്റൊരു യാത്രക്കാരി വിശദീകരിച്ചത്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ യാത്രക്കാരെ മാറ്റി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് യാത്രക്കാരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയും നല്‍കി.

Tags: ,
Read more about:
RELATED POSTS
EDITORS PICK