കേരളാ ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ പ്രശസ്തിയിലേക്ക്, ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബ്

Sruthi August 6, 2019

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ വിശേഷണം കൂടി. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അതേസമയം, രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബെന്ന ഖ്യാതിയും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞു. രാജ്യത്തെ മറ്റ് ഫുട്‌ബോള്‍ ക്ലബുകളെ അപേക്ഷിച്ച് ഇതു വളരെ വലുതാണ്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്‌പോര്‍ട്‌സ് ഇനമായ ക്രിക്കറ്റിലെ ചില ഐപിഎല്‍ ടീമുകളേക്കാള്‍ ആരാധകരുണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന് എന്നത് ക്ലബിനുള്ള മികച്ച പിന്തുണ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബെന്ന ഖ്യാതിയും ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. ആദ്യമായാണ് ഐഎസ്എല്ലില്‍ കളിക്കുന്ന ഒരു ടീമിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ആരാധകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2014 മെയ് 14ന് അന്ന് ഐഎസ്എല്ലില്‍ കളിച്ചിരുന്ന എട്ടു ക്ലബുകളില്‍ ഒന്നായി രൂപം കൊണ്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് നിലവില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളില്‍ കൂടി 3.9 ദശലക്ഷം ആരാധകരാണ് ഉള്ളത്.

Read more about:
EDITORS PICK