ഫ്രിഡ്ജ് മലമുകളില്‍ നിന്ന് വലിച്ചെറിഞ്ഞ് യുവാവ് : തിരികെ കയറ്റിച്ച്‌ പൊലീസ്: വിഡിയോ

arya antony August 7, 2019

മലമുകളില്‍ നിന്ന് താഴേക്ക് ഫ്രിഡ്ജ് വലിച്ചെറിഞ്ഞ യുവാവിന് മാതൃകപരമായ ശിക്ഷ നല്‍കി പൊലീസ്. സ്പെയിനിലെ അല്‍മേരിയയില്‍ ആണു സംഭവം.ഇലക്‌ട്രിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് യുവാവ് ജോലി ചെയ്യുന്നത്. വണ്ടിയില്‍ കൊണ്ടു വന്ന പഴയ ഫ്രിഡ്ജ് മലമുകളിലുള്ള റോഡില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്‍്റെ വിഡിയോ പകര്‍ത്തി. ഞങ്ങള്‍ ഇത് റീസൈക്കിള്‍ ചെയ്യുന്നു എന്ന് വിളിച്ചു പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കനത്ത പ്രതിഷേധം ഉയര്‍ന്നു. മാലിന്യം വലിച്ചെറിഞ്ഞ് പരിസ്ഥിതിയെ നശിപ്പിച്ച്‌ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു എന്നായിരുന്നു വിമര്‍ശനം. ഇതോടെ പൊലീസ് യുവാവിനെയും സുഹൃത്തിനെയും കണ്ടെത്തി. ശിക്ഷയായി താഴേക്കിട്ട ഫ്രിഡ്ജ് തിരിച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. രണ്ടു പേരും ചേര്‍ന്ന് പണിപ്പെട്ട് ഫ്രിഡ്ജ് മുകളിലേക്ക് എത്തിച്ചു. പൊലീസ് ഇതിന്‍്റെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

Read more about:
RELATED POSTS
EDITORS PICK