മാരകായുധങ്ങളുമായെത്തിയ ക്വട്ടേഷന്‍ സംഘത്തെ കസേര കൊണ്ട് നേരിട്ട് വൃദ്ധദമ്പതികള്‍; വിഡിയോ

Sebastain August 12, 2019

തിരുനെല്‍വേലി; മാരകായുധങ്ങളുമായി ആക്രമിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തെ വിരട്ടിയോടിച്ച് വൃദ്ധദമ്പതികള്‍. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലാണ് സംഭവം. ക്വട്ടേഷന്‍ സംഘം വൃദ്ധദമ്പതികളെ വടിവാളുമായി ആക്രമിക്കാന്‍ ശ്രമിക്കുന്നതും ഇവരുടെ ചെറുത്തുനില്‍പ്പില്‍ അന്തംവിട്ട് ഓടുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ഇതിനൊടകം വൈറലായിക്കഴിഞ്ഞു.
സന്ധ്യയോടെ വീടിന്റെ പുറത്ത് വിശ്രമിക്കുകയായിരുന്ന തിരുനല്‍വേലി കടയം സ്വദേശിയായ 76 കാരന്‍ ഷണ്‍മുഖവേലിന്റെ പിന്നിലെത്തി കൊള്ള സംഘത്തിലെ ഒരാള്‍ തോര്‍ത്ത് കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മറ്റൊരു കൊലയാളിയും മുന്നിലെത്തി ആക്രമിക്കുന്നതിനിടെ വൃദ്ധന്റെ ഭാര്യ സെന്താമര ബഹളം കേട്ടെത്തി കൊലയാളികളെ കസേരയുമായി നേരിടുകയായിരുന്നു. പിന്നീട് ഇരുവരും കൂടി ചെരുപ്പും കസേരകളും എടുത്ത് കൊലയാളികള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തി. അപ്രതീക്ഷിതമായുള്ള വൃദ്ധദമ്പതികളുടെ ചെറുത്തുനില്‍പ്പില്‍ അന്തം വിട്ട രണ്ടംഗ കൊട്ടേഷന്‍ സംഘം പിന്‍വാങ്ങുകയും ഓടുകയും ചെയ്തു. പലതവണ കയ്യിലുളള വടിവാള്‍ കൊണ്ട് വെട്ടാന്‍ ഒരുങ്ങുമ്പോഴും കസേര കൊണ്ട് ഇവര്‍ തടുക്കുന്നതും വിഡിയോയില്‍ കാണാം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞതായാണ് സൂചന.

Tags: ,
Read more about:
RELATED POSTS
EDITORS PICK