രണ്ടാം ഏകദിനം, കോഹ്ലിക്കു സെഞ്ചുറി

Sruthi August 12, 2019

രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ. 59 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ എടുത്തത് 280 രണ്‍സ്. വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സിന് പുറത്തായി. മഴയെ തുടര്‍ന്ന് മത്സരം തടസ്സപ്പെട്ടിരുന്നു.

അര്‍ധ സെഞ്ചുറി(65) നേടിയ ഇവിന്‍ ലെവീസിനും മധ്യനിരയില്‍ നിക്കോളാസ് പൂരാനും(42) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാനായത്. നാല് വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തി. വിരാട് കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയിച്ചത്.

ഇന്ത്യന്‍ ഓപ്പണറുമാര്‍ പതറിയപ്പോള്‍ കോഹ്ലി ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. രോഹിത് ശര്‍മ്മയ്ക്കും തിളങ്ങാനായില്ല. ശിഖര്‍ ധവാന്‍ രണ്ട് റണ്‍സിന് പുറത്തായിരുന്നു. 125 പന്തില്‍ 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 120 രണ്‍സെടുത്താണ് മടങ്ങിയത്.

Read more about:
EDITORS PICK