ല​ഡാ​ക്കി​നു സ​മീ​പം പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ വിന്യസിച്ച് പാക്കിസ്ഥാൻ

Pavithra Janardhanan August 12, 2019

ജ​മ്മു കാശ്മീരിന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 ഇന്ത്യ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​കോ​പ​നം തു​ട​ര്‍​ന്നു പാ​ക്കി​സ്ഥാ​ന്‍. ല​ഡാ​ക്കി​നു സ​മീ​പം പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍ വി​ന്യ​സി​ച്ചു. പാ​ക്കി​സ്ഥാ​ന്‍ ജെഎ​ഫ്-17 യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് അ​തി​ര്‍​ത്തി​ക്കു സ​മീ​പ​ത്ത് വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം.

മൂ​ന്ന് സി-130 ​ച​ര​ക്ക് വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ശ​നി​യാ​ഴ്ച പാ​ക്കി​സ്ഥാ​ന്‍ സ്ക​ര്‍​ഡു എ​യ​ര്‍​ബേ​യ്സി​ലേ​ക്കു ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ചി​രുന്നു. യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് എ​യ​ര്‍​ബേ​യ്സി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

Read more about:
EDITORS PICK