കനത്ത മഴ: മറ്റു സംസ്ഥാനങ്ങളിൽ പൊലിഞ്ഞതു നൂറിലേറെ ജീവനുകൾ

arya antony August 12, 2019

മുംബൈ : കനത്ത മഴയിൽ കർണാടകയിൽ 8 ദിവസത്തിനിടെ പൊലിഞ്ഞതു നാൽപതിലേറെ ജീവൻ. 31 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മണ്ഡ്യ, മൈസൂരു, കുടക് മേഖലയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിലാണ്. വടക്കൻ കർണാടകയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്.

മണ്ണിടിച്ചിലിൽ 8 പേരെ കാണാതായ കുടകിലെ തോറയിലേക്ക് ഇതുവരെ ദുരന്തനിവാരണ സേനയ്ക്ക് എത്താനായിട്ടില്ല. ഇതുൾപ്പെടെ 14 പേരെയാണു കാണാതായത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ പ്രളയമേഖലകളിൽ വ്യോമനിരീക്ഷണം നടത്തി.പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെയുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

2.18 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ. 17 ജില്ലകളിലായി പ്രളയം ബാധിച്ചത് 1024 ഗ്രാമങ്ങളെ. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ബെംഗളൂരു-മംഗളൂരു പാതയിലെ ഷിറാഡി ചുരം പൂർണമായി ഇന്നു ഗതാഗതയോഗ്യമാക്കാനാകും എന്നാണു പ്രതീക്ഷ. പൈതൃകനഗരമായ ഹംപി, തുംഗഭദ്ര നദി കരകവിഞ്ഞതിനെ തുടർന്ന് വെള്ളപ്പൊക്കഭീഷണിയിലാണ്.

Read more about:
RELATED POSTS
EDITORS PICK