മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയകഥയിലെ നായികാനായകന്മാർ, താനായിരുന്നു അവരുടെ പ്രണയത്തിലെ ഹംസം, ടിനി ടോം

Pavithra Janardhanan August 13, 2019

ഇന്നു രാവിലെ അന്തരിച്ച ശ്രീലതയുടെ വിയോഗമേൽപ്പിച്ച വിഷമത്തിലാണ് ബിജു നാരായണന്റെയും ശ്രീലതയുടെയും മഹാരാജാസ് കോളേജിലെ പഴയകാല സഹപാഠികൾ. ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കുവെച്ച് നടൻ ടിനി ടോം .മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നു ഇരുവരുടേയുമെന്നു ടിനി ടോം പറയുന്നു. മലയാളത്തിലെ പ്രമുഖ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ടിനി ടോം.

മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു, അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്ന് താനായിരുന്നുവെന്നും ടിനി ടോം ഓർക്കുന്നു .

‘ബിജുവിന്റെ മകനും എന്റെ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു,’ ടിനി ടോം പറയുന്നു. ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലത ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 7:30യ്ക്ക് കളമശേരിയിൽ നടക്കും.

Read more about:
RELATED POSTS
EDITORS PICK