ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു

Pavithra Janardhanan August 13, 2019

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്സിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.ശ്രീറാമിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നും കോടതി വിലയിരുത്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാ‍യിരുന്ന ശ്രീറാം ഇന്നലെ ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ച മജിസ്ട്രേട്ട് കോടതിയാണ് ശ്രീറാമിനു ജാമ്യം അനുവദിച്ചത്. മദ്യപിച്ചതിനും അമിത വേഗത്തിനും തെളിവു ഹാജരാക്കാത്ത പൊലീസ് വീഴ്ചയാണ് ആദ്യ അപേക്ഷയിൽ തന്നെ ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. കോടതി റിമാൻഡ് ചെയ്തിട്ടും ഒരു ദിവസം പോലും ജയിലിൽ കിടക്കാതെയാണു ജാമ്യം ലഭിച്ചത്.

Tags:
Read more about:
RELATED POSTS
EDITORS PICK