കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ പോറലേല്‍ക്കാതെ എട്ട് വീടുകള്‍, നടുഭാഗം മാത്രം അവശേഷിച്ചു

Sruthi August 13, 2019

കവളപ്പാറയില്‍ തകരാതെ രക്ഷപ്പെട്ട തുരുത്തുണ്ട്. ദൈവം കാത്ത മണ്ണ്. ഒരു പോറല്‍ പോലും ഏല്‍ക്കാതെ മാറ്റപ്പെട്ട തുരുത്ത്. എട്ട് വീടുകള്‍. അവര്‍ക്കിപ്പോഴും നടുക്കം മാറിയില്ല. വ്യാഴം രാത്രി എട്ടിന് വിണ്ടുകീറിയ മുത്തപ്പന്‍കുന്നിന്റെ മുകള്‍ഭാഗം ചെളിയുടെ പുഴപോലെ താഴേക്ക് കുത്തിയൊഴുകി. രണ്ട് വശങ്ങളിലെയും സകല വീടുകളും തുടച്ചുനീക്കി. നടുഭാഗം മാത്രം അവശേഷിച്ചു.

ആ വീടുകളിലുള്ളവര്‍ പറയുന്നതിങ്ങനെ..മുന്നോട്ടോ വശങ്ങളിലേക്കോ ഓടിയിരുന്നെങ്കില്‍ ദുരന്തം മുന്നിലെത്തുമായിരുന്നു. ഇവര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഓര്‍ത്തെടുക്കാന്‍ ആകാത്തവിധം പേടിയാണ്. രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളില്‍ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴെക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. ഞങ്ങളും വീട്ടില്‍ നിന്നിറങ്ങിയോടി.

എന്നാല്‍, മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. മുന്നിലെ തോട് അപ്പോഴേക്കും നിറഞ്ഞുകവിഞ്ഞിരുന്നു. ശബ്ദം മാത്രം എവിടെനിന്നൊക്കെയോ കേട്ടു. ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങളുടെ ഭാഗത്തേക്ക് അടിച്ചു കയറി. ഞങ്ങള്‍ തിരിഞ്ഞോടി. വീടിനുള്ളില്‍ ഭയന്നുവിറച്ച് ഉറങ്ങാതിരുന്നു. കാണാതായവരുടെ പട്ടികയിലെ നാലുപേര്‍ സുരക്ഷിതരാണ്.

Read more about:
RELATED POSTS
EDITORS PICK